എരുമേലി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ യുവതി പ്രസവിച്ച നവജാത ശിശുക്കളില്‍ ഒന്നിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. എരുമേലി കരിങ്കല്ലുംമൂഴിയില്‍ സര്‍വ്വീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഛത്തിസ്ഗഡ് സ്വദേശികളായ ദമ്പതികള്‍ക്കു ജനിച്ച ശിശുക്കളിലൊന്നിനെയാണ് വലിയതോട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതിനാല്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയില്‍ രണ്ടു പെണ്‍കുട്ടികള്‍ ജനിച്ച വിവരം കണ്ടെത്തുകയും വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രസവത്തില്‍ ഒരു കുട്ടി മരിച്ചതിനാല്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവായ ലക്കന്സിങ് പറഞ്ഞു.
ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് കോട്ടയം ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോലീസ് കരിങ്കല്ലുംമൂഴിയില്‍ എത്തി ശിശുവിന്റെ ജഡം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ കുട്ടി ജനിച്ചത് മരിച്ചാണോ, ജനിച്ച ശേഷമാണോ മരിച്ചതെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസ്, സിഐ സാജു, എരുമേലി എസ്ഐ രാജീവ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എരുമേലിയിലെത്തി പരിശോധന നടത്തിയത്.
പെണ്‍കുട്ടികളില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: