കൊച്ചി: ചലച്ചിത്ര താരങ്ങളായ മുകേഷും സരിതയും വിവാഹ മോചനക്കേസില്‍ എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി. വിവാഹ മോചന ഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജിയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഇരുവരും. വിവാഹ മോചനത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് സരിത. താനുമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് മുകേഷ് രണ്ടാം വിവാഹത്തിലേര്പ്പെട്ടതെന്നും സരിത കോടതിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. വിവാഹമോചന നടപടി കോടതിയില്‍ നടന്നത് താന്‍ അറിഞ്ഞിട്ടില്ല. അതിനാല്‍ വിധി പുനഃപരിശോധിക്കണമെന്നാണ് സരിതയുടെ ആവശ്യം. സ്വത്ത് തര്‍ക്കത്തിന് പുറമെ മറ്റ് കാര്യങ്ങളുണ്ടെന്നും അക്കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: