പുനലൂര്‍: നഗരമധ്യത്തിലൂടെ കല്ലടയാര്‍ നിറഞ്ഞൊഴുകുകയും ഈ ജലമുപയോഗിച്ച് ജപ്പാന് കുടിവെള്ളപദ്ധതി പുനലൂരില്‍ നിലനില്‍ക്കുമ്പോഴും പുനലൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഉയര്‍ന്നപ്രദേശങ്ങളില്‍ എല്ലാം തന്നെ ഇപ്പോള്‍ ചുമട്ടുവെള്ളം തന്നെ ശരണം.
ജില്ലയുടെ കിഴക്കന്‍മേഖലാ പ്രദേശങ്ങളിലും കിണറുകളും കുളങ്ങളും വറ്റിവരണ്ടുകഴിഞ്ഞു. ജപ്പാന് കുടിവെള്ളപദ്ധതി നിലവില്‍ ഭാഗികമായി മാത്രമാണ് കമ്മീഷന് ചെയ്തിട്ടുള്ളത്. പദ്ധതിയില്‍ പറയുന്നപ്രകാരം പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടത്തുകയും അത് പുനലൂര്‍ നിവാസികള്‍ക്കുകൂടി പ്രയോജനകരമാക്കണമെന്നും ബിജെപി സംസ്ഥാനസെക്രട്ടറി ബി.രാധാമണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: