കരുനാഗപ്പള്ളി: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളിയില്‍ കവര്‍ച്ച. തഴവ എവിഎച്ച്എസിന് സമീപം വിരമിച്ച സൈനികന് വെള്ളാപ്പള്ളി ജനാര്‍ദ്ദനന്‍പിള്ളയുടെ വീട്ടില്‍ കഴിഞ്ഞദിവസം മോഷണം നടന്നു. കതക് കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ 10000 രൂപയും വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചു. ജനാര്‍ദ്ദനന്‍പിള്ളയും കുടുംബവും ഇടപ്പള്ളിക്കോട്ടയില്‍ ഒരു ബന്ധുവീട്ടില്‍ പോയസമയത്താണ് കവര്‍ച്ച നടന്നത്. ആറുമാസത്തിനുള്ളില്‍ ആള്‍ത്താമസമില്ലാത്ത പതിനേഴാമത് വീട്ടിലാണ് തുടര്‍ച്ചയായി കവര്‍ച്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: