വൈറ്റില: വൈറ്റിലയില്‍ സര്‍ക്കാര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതിനായി പൂണിത്തുറ വില്ലേജ് അധികൃതര്‍ കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്കി. തൈക്കൂടം പാലത്തിന്റെ അടിപ്പാതയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള 49 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനായാണ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചത്.
1970ലെ ഭൂപരിഷ്കരണ സംരക്ഷണ നിയമപ്രകാരം തൈക്കൂടം കൂടാരപ്പിള്ളി കുടുംബത്തിന്റെ ഒരു ഏക്കര്‍ 52 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കൂടാരപ്പിള്ളി കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചു. കോടതി വിധിയനുസരിച്ച് ഇതില്‍ ഒരു ഏക്കര്‍ രണ്ടുസെന്റ് സ്ഥലം വിട്ടുകൊടുക്കാനും ബാക്കിവരുന്ന 49 സെന്റ് സ്ഥലം ഏറ്റെടുക്കാനും ഉത്തരവായി. എന്നാല്‍ റവന്യു അധികൃതര്‍ പിന്നീട് യാതൊരു നീക്കവും നടത്താതിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍തന്നെ കുറച്ചുഭൂമി മൂന്ന് വീട്ടുകാര്‍ക്കായി വില്‍പ്പന നടത്തി. അവിടെ വീടുവച്ച് താമസിക്കുന്നവരോട് ഭൂമി വിട്ടൊഴിഞ്ഞു നല്കാന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പ്രദേശത്തെ പൗരസമിതി മിച്ചഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി സ്റ്റേറ്റ് അറ്റോര്‍ണിയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് റവന്യു അധികൃതര്‍ നടപടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: