കോട്ടയം: പൊന്‍കുന്നം ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2ന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കുമെന്ന് ശ്രീമഹാദേവ സേവാസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 2ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം താഴമണ്‍ മഠം വലിയ തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. മേല്‍ശാന്തി എച്ച്.ബി. ഈശ്വരന് നമ്പൂതിരി, ബാബു പി. നമ്പൂതിരി, പി. പ്രദീപ്കുമാര്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. രാത്രി 8ന് സംഗീതസദസ്, 9.30ന് ഭക്തിഗാനമേള, രണ്ടാം ഉത്സവത്തിന് രാവിലെ 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് സംഗീതസദസ്, രാത്രി 8ന് തിരുവാതിര, 9ന് സംഗീതസന്ധ്യ എന്നിവ നടക്കും. പള്ളിവേട്ട ഉത്സവമായ ഫെബ്രുവരി 10ന് രാവിലെ 7.30ന് ശ്രീബലിയും കുടമാറ്റവും, വൈകിട്ട് 4.30ന് കാഴ്ചശ്രീബലിയും കുടമാറ്റവും നടക്കും. വൈകിട്ട് 5.30ന് സന്ധ്യാവേല, രാത്രി 9ന് സേവ, പുലര്‍ച്ചെ1ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, 1.45ന് എതിരേല്പ്, ആറാട്ടുത്സവമായ 11ന് വൈകിട്ട് 4.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 5.30ന് ദീപക്കാഴ്ച, വൈകിട്ട് 7ന് തിരു ആറാട്ട്, രാത്രി 1.30ന് ആറാട്ടുവരവ്, 2ന് ആറാട്ട് എതിരേല്പ് എന്നിവയാണ് പ്രധാ നപരിപാടികള്‍. ശിവരാത്രി മഹോത്സവേത്തോടനുബന്ധിച്ച് ഫെബ്രുവരി 16ന് കാവടി ഹിഡുംബന്‍പൂജ, 17ന് രാത്രി 9.45ന് കാവടി ഘോഷയാത്ര, 11.15ന് കാവടി അഭിഷേകം, രാത്രി 12ന് ശിവരാത്രി പൂജ, 12.30ന് ശിവരാത്രി വിളക്ക് എന്നിവ നടക്കും. കലാവേദിയില്‍ വൈകിട്ട് 7ന് ഡാന്‍സ്, രാത്രി 1ന് കുറത്തിയാട്ട നൃത്തശില്പം എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് നായര്‍, സെക്രട്ടറി വി.ആര്. ഗോപാലന് നായര്‍, ഖജാന്‍ജി കെ.കെ. ഗോപിനാഥപിള്ള, സബ്ഗ്രൂപ്പ് ഓഫീസര്‍ പി.എന്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: