കോട്ടയം: ഹിന്ദുപാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ വിവിധ പുരസസ്കാരങ്ങള്ക്ക് അര്‍ഹരായവരെ പുരസ്കാര സമിതി ചെയര്മാന് പ്രൊഫ. എം.കൃഷ്ണന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഹിന്ദു പാര്‍ലമെന്റിന്റെ പ്രഥമ ധര്മ്മരക്ഷക് പുരസ്കാരത്തിന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന് അര്‍ഹനായി.
രാഷ്ട്രരത്ന പുരസ്കാരം മാനവസേവാരംഗത്ത് നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന ശോഭാ ലിമിറ്റഡിന്റെ ചെയര്മാന് പിഎന്‍സി മേനോന് ലഭിച്ചു. പ്രഥമ വിശ്വശ്രേഷ്ഠ പുരസ്കാരത്തിന് ആര്‍സി ഗ്രൂപ്പ് ചെയര്മാന് ആര്.സി.സുരേഷ് അര്‍ഹനായി. ഹിന്ദുപാര്‍ലമെന്റിന്റെ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്കാരം കോട്ടയം ഭാരത് ഹോസ്പിറ്റല്‍ ഉടമ ഡോ. എ.എന്‍. വിശ്വനാഥപിള്ളയ്ക്ക് നല്‍കും.
ഫെബ്രുവരി 22ന് കോട്ടയത്ത് നടക്കുന്ന ഹിന്ദു പാര്‍ലമെന്റ് ആത്മീയ സഭാസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സുഗതന്, ആത്മീയ സഭാസെക്രട്ടറി അഡ്വ.ബിജു മാധവ്, യൂത്ത്വിങ് കോ- ഓര്‍ഡിനേറ്റര്‍ ഡി. വിഷ്ണുദേവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: