തൃശ്ശൂര്‍: വെള്ളിത്തിരയില്‍ നിന്നും ഉള്ളിലേക്ക് പടരുന്ന നെടുങ്കന്‍ ചിരിയുടെ മാളത്തരം ഇനി ഓര്‍മ്മയിലേക്ക്. പതിറ്റാണ്ടുകളോളം മലയാളിയെ ചിരിപ്പിച്ച മാള അരവിന്ദന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്കി. രാവിലെഎട്ടരയ്ക്ക് മാള വടമ കോട്ടമുറിയലെ താനാട്ട് വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി പോലീസിന്റെ ആചാരവെടിക്കുശേഷം മകന് കിഷോര്‍ ചിതയ്ക്ക് തീ കൊളുത്തി.
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ മാള അരവിന്ദന് അന്തിമോപചാരം അര്‍പ്പിച്ചു
സാംസ്കാരിക പ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജയറാം, ക്യാപ്റ്റന്‍ രാജു, ഇന്നസെന്റ് എംപി തുടങ്ങിയവര്‍ മാളയിലെ വീട്ടില്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കുകൊണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എപി അനില്‍കുമാര്‍ പങ്കെടുത്തു.
ബുധനാഴ് വെളുപ്പിന് 6.20ന് കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു മാളയുടെ അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്ന് പത്ത് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: