ദുബായ്: ലോകകപ്പ് ക്രിക്കറ്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വലിപ്പത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് ഒരു ക്രിക്കറ്റ് ബാറ്റ് ഗിന്നസ് ബുക്കില്‍ കയറാന്‍ പോകുന്നു. ഒഎസ്എന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിര്‍മ്മിച്ച ഈ ഭീമന്‍ ബാറ്റ് ദുബായിയിലെ ഐസിസി ആസ്ഥാനത്ത് കഴിഞ്ഞദിവസം അനാച്ഛാദനം ചെയ്തു.
പത്തു നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള ബാറ്റിന്റെ ഭാരം 950 കിലോയാണ്. അതായത് സാധാരണ ക്രിക്കറ്റ് ബാറ്റിന്റെ 32 ഇരട്ടി ഭാരം. ബാറ്റിന്റെ നീളം, ഏഴു കാറുകള്‍ നിരനിരായി പാര്‍ക്ക് ചെയ്താലുള്ളതിന് തുല്യം. വീതി നാലു മീറ്റര്‍.
ഐസിസി ആസ്ഥാനത്ത് മാര്‍ച്ച് അവസാനം വരെ ബാറ്റ് പ്രദര്‍ശിപ്പിക്കും. യുഎഇയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്തെങ്കിലും ചെയ്യാനും തങ്ങളുടെ ടീമിന് സന്ദേശം നല്‍കാനും അവസരമൊരുക്കുകയാണ് ബാറ്റിലൂടെ ലക്ഷ്യമിട്ടതെന്ന് ഒഎസ്എന്നിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹമീദ് മാലിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: