കൊച്ചി: സാമൂഹ്യവിപത്തായി മാറിയ മദ്യാസക്തിയുടെ കെടുതികളിലേക്കു വെളിച്ചം വീശുന്ന സ്റ്റെപ്സ് റീടോള്‍ഡ് എന്ന ഹ്രസ്വചിത്രം നടന് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. യൂണിലൂമിന കോണ്‍സെപ്റ്റ്സിന്റെ ബാനറില്‍ നിര്‍മിച്ച് സനു സത്യന് രചനയും സംവധാനവും നിര്‍വഹിച്ച നിശബ്ദ ചിത്രമാണ് സ്റ്റെപ്സ്.
യഥാര്‍ഥ സംഭവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ട സ്റ്റെപ്സ് ഒരുപാടു വര്ത്തമാനങ്ങളുള്ള ലോകത്തേക്ക് നിശബ്ദവും സുദൃഢവുമായ ചുവടുവയ്പ്പുകളാണു നടത്തുന്നത്. മൂന്നു തലമുറകളെയും ഒപ്പം ഒരു സാമൂഹ്യദുരന്തത്തിന്റെ കെടുതികളെയുമാണു കേവലം 12 മിനിറ്റുകളില്‍ അവതരിപ്പിക്കുന്നത്.
സനു സത്യന് ഒരുക്കിയ ഈ നിശബ്ദ ചിത്രത്തിന്റെ ക്യാമറയക്കു മുന്നിലും പിന്നിലും ഒരു കൂട്ടം നവാഗതരാണു പ്രവര്‍ത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണം നവാഗതനായ രഞ്ജീഷ് രവി. അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന് എം.വി. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് തനൂജും സഞ്ജയ് ജയപ്രകാശും ചേര്‍ന്നാണ്.
കെ.വി. പ്രകാശ്, നാസിം മുഹമ്മദ്, സനുജ കൃഷ്ണ, സഞ്ജന കൃഷ്ണ, മാസ്റ്റര്‍ നിരഞ്ജന്, സിദ്ധന് കെ.കെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്. അബുദാബി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോള്‍ യു ട്യൂബിലെ യൂണിലൂമിന ചാനലില്‍ ലഭ്യമാണ്. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: