തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണ പിള്ളയ്ക്കും പി സി ജോര്‍ജിനെതിരെയും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. മുന്നണിയില്‍ നിന്നു കൊണ്ടു മുന്നണിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്നത് ശരിയായ രീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അഴിമതിക്കെതിരെ കുരിശുയുദ്ധമെന്ന പിള്ളയുടെ അവകാശവാദത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇത് മുന്നണിക്ക് തിരിച്ചടിയാകും. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദം മാത്രമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. യു ഡി എഫ് യോഗത്തില്‍ ലീഗ് ഈ നിലപാട് അറിയിക്കുമെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
അതേസമയം, ബാലകൃഷ്ണ പിള്ളയ്ക്ക് താക്കീത് നല്കിയാല് മതിയെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പിള്ളയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് യു ഡി എഫിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: