മാന്നാര്‍: പരുമലയില്‍ നാട്ടുകാര്‍ നിത്യം ഉപയോഗികുന്ന പൊതുകിണറില് കോഴിയുടെ അവശിഷ്ടങ്ങള്‍ തള്ളി. പരുമല സെന്റ് ഫ്രാന്‍സിസ് ജങ്ഷനിലുള്ള പഞ്ചായത്ത് വക പൊതു കിണറിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ കോഴിയുടെ കുടലും മറ്റും അടങ്ങുന്ന മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലും അല്ലാതെയുമാണ് മാലിന്യങ്ങള്‍ കാണപ്പെട്ടത്. സമീപ വീട്ടുകാരും കടക്കാരും എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളും ഈ കിണറിലെ ജലമാണ് ഉപയോഗിച്ചു വരുന്നത്.
കഴിഞ്ഞദിവസം രാവിലെ കണറിന്റെ വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയാണ് കിണറ്റിനുള്ളില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നാണപ്പന് സ്ഥലത്തെത്തി കിണര്‍ വൃത്തിയാക്കുന്നതിനും മറ്റും അടിയന്തര നടപടകള്‍ സ്വീകരിച്ചു. പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: