കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ ചരിത്രപ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം നടക്കുന്ന നാളെ കുറവിലങ്ങാട്ട് നിന്ന് പ്രത്യേകസര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കെഎസ്ആര്‍ടിസി എംഡിയും എറണാകുളം സോണല്മാനേജരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നാളെ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് കുറവിലങ്ങാട്ടെത്തി സ്റ്റേചെയ്യും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഈ ബസുകള്‍ പ്രദേശികമായി സര്‍വീസ് ക്രമീകരിക്കാനാണ് തീരുമാനം.
കുറവിലങ്ങാട് പള്ളിയിലേയ്ക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സെപ്ഷ്യല്‍ സര്‍വീസിനേയും മറ്റ് വാഹനങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അറിയിച്ചു. മൂന്നുനോമ്പ് തിരുനാള്‍ കണക്കിലെടുത്ത് കുറവിലങ്ങാട്, കാണക്കാരി, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, ഞീഴൂര്‍ പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: