Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയ ഗെയിംസ്: വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും

Janmabhumi Online by Janmabhumi Online
Jan 24, 2015, 10:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 31ന് വൈകുന്നേരം 6ന് കേന്ദ്രനഗരവികസനമന്ത്രി എം.വെങ്കയ്യനായിഡു നിര്‍വ്വഹിക്കും.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്രകായിക മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനകാര്യമന്ത്രി കെ.എം. മാണി, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ ഗെയിംസ് സംഘാടക സമിതി രക്ഷാധികാരിയുമായ ഒ. രാജഗോപാല്‍, മന്ത്രിമാരായ കെ.പി.മോഹനന്‍, ഷിബു ബേബിജോണ്‍, അനൂപ് ബേബിജോണ്‍, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, എംപിമാരായ ഡോ. എ. സമ്പത്ത്, ശശിതരൂര്‍, മുന്‍ കായിക മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, എം. വിജയകുമാര്‍, കഴക്കൂട്ടം എംഎല്‍എ എം.എ വാഹിദ്, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത, കേരള ഒളിമ്പിക് അസോസിയേഷന്‍ (കെഒഎ) പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയും നാഷണല്‍ ഗെയിംസ് സംഘാടക സമിതി സെക്രട്ടറിയുമായ പി.എ. ഹംസ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ഗെയിംസ് ഗുഡ്‌വില്‍ അംബാസിഡര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും. അദ്ദേഹം ദീപശിഖ പി.ടി ഉഷയ്‌ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും കൈമാറും, ഗെയിംസിന്റെ ദീപം ഇവര്‍ രണ്ട് പേരും ചേര്‍ന്ന് തെളിക്കും.

തുടര്‍ന്ന് നാഷണല്‍ ഗെയിംസ് ഉദ്ഘാടനം ചടങ്ങുകള്‍ക്ക് വര്‍ണ്ണപ്പൊലിമയേകി കലാസന്ധ്യ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തനതുകലാരൂപങ്ങള്‍ ചടങ്ങില്‍ ഉണ്ടാകും.

ഉദ്ഘാടനം സമാപന ചടങ്ങുകളുടെ ക്രിയേറ്റിവ് ഡയറക്ടര്‍ ടി.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്‍ മോഹന്‍ലാല്‍ അടങ്ങുന്ന അയ്യായിരത്തോളം കലാകാരന്മാരുടെ കലാപരിപാടികള്‍ അവതരിപ്പിക്കും.ഫെബ്രുവരി 14ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍, മന്ത്രിമാര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു ലക്ഷംപേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം 26ന് വൈകുന്നേരം 6 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഉദ്ഘാടചടങ്ങിനുള്ള സൗജന്യ പാസ് വിതരണത്തിന്റെ ഉദ്ഘാടനവും അന്ന് നടക്കും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും പാളയത്ത് ഗെയിംസ് സംഘാടക സമിതി ഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാസ് ലഭിക്കും. 161 കോടി ചിലവില്‍ തയ്യാറാക്കുന്ന സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനാകും. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനം 28ന് രാവിലെ 11.30നും മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം വൈകുന്നേരം 5നും നവീകരിച്ച ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 7നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 29ന് വൈകുന്നേരം 5,30ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

Local News

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

Kerala

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

India

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies