രാജപുരം: ക്ഷയരോഗം അടക്കമുള്ള മാരക രോഗകങ്ങള്‍ ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 101 രോഗികള്‍ക്ക് 6 മാസകാലം അരിയും പയറും കടലയുമടങ്ങുന്ന പോഷകാഹാര കിറ്റ് വിതരണം ചെയ്ത് മംഗലാപുരത്തെ വ്യാവസായി ശ്രദ്ധേയനാകുന്നു.
ദേശിയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി രോഗികള്‍ക്ക് നല്കുന്ന ഡോട്ട്സ് മരുന്നിനൊപ്പം ആവശ്യമായ പോഷകാഹാരം നല്കാന് ഇപ്പോള്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ല. രാജ്യത്തിന് മാതൃകയെന്നോണം കാസര്‍ഗോഡ് ജില്ലയില്‍ സാമുഹ്യധിഷ്ഠിത പിന്തുണയുടെ ഭാഗമായി മംഗലാപുരത്തെ മലയാളി വ്യവസായിയായ വി.കരുണാകരനാണ് ഏകദേശം മൂന്നു ലക്ഷം രൂപ ചിലവിട്ട് ആറു മാസക്കാലം തുടര്‍ച്ചയായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുള്ളത്.
ജില്ലാ ക്ഷയരോഗ കേന്ദ്രം, ഹെല്‍ത്ത് ലൈന്‍ കാസര്‍ഗോഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പോഷകാഹാര വിതരണ പരിപാടിയുടെ പനത്തടി ടിബി യൂണിറ്റിലെ രോഗികള്ക്കള്ള കിറ്റ് വിതരണം പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്നു. മെഡിക്കല്‍ ഓഫിസര്‍ ഡോ:സി.സുകു അധ്യക്ഷത വഹിച്ചു. ഡോ: രമേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞികൃഷ്ണന്, സിഡിഎസ് ചെയര്‍പേര്‍സന്‍ പെണ്ണമ്മ ജെയിംസ്, പാലക്കുന്നില്‍ കുട്ടി, എന്‍.വി.ബാലകൃഷ്ണന്, എന്‍.വിന്‍സന്റ് സംസാരിച്ചു. ഹെല്‍ത്ത് ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹനന് മാങ്ങാട് സ്വാഗതവും, ട്രീറ്റ്മെന്റ് സൂപ്രവൈസര്‍ ഷാജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: