തൊടുപുഴ : പട്ടികജാതി വികസനവകുപ്പില്‍ കാല് നൂറ്റാണ്ടായി നടക്കുന്ന അഴിമതികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കെപിഎംഎസ് ജില്ല സെക്രട്ടറി സി.സി കൃഷ്ണന് ആവശ്യപ്പെട്ടു.വിവിധ പട്ടിക ജാതി സംഘടനകളുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിലും തിരിമറി നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ സംഘടനാ നേതാക്കളായ ഗോപി, കെ.പി സുധന്, ബിജു വണ്ണപ്പുറം, പി.പി അയ്യപ്പന്‍കുട്ടി, രാജന്മക്കുപാറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: