കൊച്ചി: പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തില്‍ പങ്കുചേരാന്‍ പുതിയ ഐടി നിക്ഷേപകര്‍ രംഗത്തെത്തി.
ഇതിന്റെ ഭാഗമായി പത്തുലക്ഷം ചതുരശ്ര അടിയില്‍ വിവിധ ഘട്ടങ്ങളായുള്ള ഐടി അടിസ്ഥാന സൗകര്യമൊരുക്കാന്‍ 320 കോടിരൂപയുടെ നിക്ഷേപവുമായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍ ആയ പടിയത്ത് ഇന്നോവേഷന്‍ ഇന്‍ഫോപാര്‍ക്കുമായി കരാറില്‍ ഒപ്പുവച്ചു.
ഹാരി ആന്‍ഡ് മോര് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റേയും അനുബന്ധ സ്ഥാപനങ്ങളായ സണ്‍റൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റേയും സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പടിയത്ത് ഇന്നൊവേഷന്. വ്യവസായ, ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായരും പടിയത്ത് ഇന്നൊവേഷന് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഹരീഷ് റഹ്മാന് പടിയത്തും ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: