കോട്ടൂര്‍(തെലങ്കാന): തെലങ്കാനയിലെ കോട്ടൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
മഹാരാഷ്ട്രയില്‍ നിന്നും തെലങ്കാനയിലെ ചന്ദ്രയാന്ഗുട്ടയിലേക്ക് വന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ പത്തു പേരുണ്ടായിരുന്നു.
നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: