തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബാര്‍ ആന്‍ഡ് ഹോട്ടല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്,അസോസിയേഷന് അംഗം അനുമോന് എന്നിവര്‍ വിജിലന്‍സ് എസ്പി സുകേശിന് മൊഴി നല്കി. മാണിയെ കാണാന്‍ പോയത് സഹായം ചോദിച്ചാണെന്നും ബാറുടമകളില്‍നിന്നും പണം പിരിച്ചത് നിയമനടപടികള്‍ക്ക് വേണ്ടിയാണെന്നുമാണ് ഭാരവാഹികളുടെ മൊഴി.
പ്രസിഡന്റ് ഡി.രാജ്കുമാര് ഉണ്ണി, വൈസ് പ്രസിഡന്റ് പി.എന്‍. കൃഷ്ണദാസ് എന്നിവരും മൊഴിനല്കാനെത്തിയിരുന്നെങ്കിലും സമയം അവസാനിച്ചതിനാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. അതേസമയം, കേസില്‍ ബിജുരമേശ് ഉന്നയിച്ച പരാതിയില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നതായും ആവശ്യമെങ്കില്‍ ഇനിയും മൊഴിനല്‍കുമെന്നും പ്രസിഡന്റ് ഡി. രാജ്കുമാര് ഉണ്ണി വ്യക്തമാക്കി.
ബിജുരമേശിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അന്വേഷണവുമായി സഹകരിക്കും. കേസില്‍ തങ്ങളുടെ പക്കലുള്ള തെളിവുകളെല്ലാം വിജിലന്‍സിന് കൈമാറി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കി, രാജ്കുമാര് ഉണ്ണി പറഞ്ഞു. പൂജപ്പുര വിജിലന്‍സ് ഓഫിസില്‍ രാവിലെ 11.30ഓെടയാണ് സംഘം മൊഴിനല്‍കാനെത്തിയത്. മൊഴിയെടുക്കല്‍ രാത്രി ഏഴുവരെ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: