ന്യൂദല്‍ഹി: രാജസ്ഥാന് ഗവര്‍ണ്ണര്‍ കല്യാണ്‍ സിങ്ങിന് ഹിമാചല്‍ പ്രദേശിന്റെ അധികച്ചുമതല. നിലവിലുള്ള ഗവര്‍ണ്ണര്‍ ഊര്‍മിളാ സിങ്ങിന്റെ കാലാവധി ഈ മാസം 24ന് കഴിയും. ഹരിയാന ഗവര്‍ണ്ണര്‍ കപ്താന് സിങ് സോളങ്കിക്ക് പഞ്ചാബിന്റെ ചുമതലയും നല്കി. ഇവിടത്തെ ഗവര്‍ണ്ണര്‍ ശിവരാജ് പാട്ടീലിന്റെ കാലാവധി ഈ 21ന് കഴിയും.
പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിക്കുംവരെയാണ് ഇരുവര്‍ക്കും അധികച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: