കൊല്ലം: കേരള സംസ്ഥാന സാംസ്കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുരാണപാരായണ കലാകാരന്മാര്ക്ക് നല്കികൊണ്ടിരുന്ന പ്രതിമാസപെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞു. അവശതഅനുഭവിക്കുന്ന ഈ കലാകാരന്മാര്ക്ക് മരുന്നുവാങ്ങുന്നതിന് ഇത് ആശ്വാസകരമായിരുന്നു. മുടങ്ങിയ പെന്ഷന് ഉടനടി വിതരണം ചെയ്യുന്നതിന് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതിനായി കേരളപുരാണ പാരായണസംഘടനയുടെ ആഭിമുഖ്യത്തില്‍ അമ്പാടി ഹാളില്‍ പുരാണപാരായണക്കാര് കൂട്ടപാരായണ പ്രാര്‍ത്ഥന നടത്തി. സംസ്ഥാനപ്രസിഡന്റ് അമ്പാടി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ശബരിമല മുന്‍മേല്‍ശാന്തി ബാലമുരളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. അയത്തില്‍ തങ്കപ്പന്, സെലീന അശോക്, തേവലക്കര സോമന്, എ.ആര്.കൃഷ്ണകുമാര്‍, വിശ്വംഭരന് ആലുംകടവ്, വെങ്കിടേഷ് ഗുരുവായൂര്‍, ആശ്രാമം ഓമനക്കുട്ടന്, ആര്.പുരുഷന്‍പിള്ള, നളിനി നെടുമങ്ങാട്, ഏവൂര്‍ സുകുമാരന്‍നായര്‍, എസ്.ആര്.കടവൂര്‍ ശ്രീകണ്ഠേശ്വരം രാജേന്ദ്രന്, പുരുഷോത്തമന് മാന്നാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: