കണ്ണനല്ലൂര്‍: ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലാണെന്ന് പ്രഭാകരന് പുത്തൂര്‍. ബഹുജന കലാ സാഹിത്യവേദി കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച മലയാള നോവല്‍ സാഹിത്യ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എണ്‍പതുകളില്‍ മലയാള നോവല്‍ സാഹിത്യത്തിനുണ്ടായ വളര്‍ച്ച ഇതോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണെും പ്രഭാകരന് പുത്തൂര്‍ പറഞ്ഞു.
പ്രസിഡന്റ് മുഖത്തല ജി. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. മുരുകന് പാറശേരി, ഡോ.വി.എസ്. രാധാകൃഷ്ണന്, മുഖത്തല ശിവശങ്കരന്, ലളിതാ സദാശിവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
അന്‍സാരി, ടി.കെ. ഷംസുദ്ദീന്, വി.എസ് പ്രസാദ്, വിജയന് ചന്ദനമാല, ജാന്സന് സുരേഷ് ബാബു എന്നിവര്‍ കവിതകളും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: