ആലപ്പുഴ: കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്ക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നം സ്വദേശിയായ അന്പത്തിയെട്ടുകാരിയെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. വീട്ടില്‍ ബന്ധുക്കളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഇവര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും ഇതേ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ഇവര്‍ സുഖംപ്രാപിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: