മുഹമ്മ: ഏര്‍വാടിയില്‍ തീര്‍ത്ഥാടനത്തിനു പോയ വാന്‍ മറിഞ്ഞ് മുഹമ്മ സ്വദേശികളായ എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് തമിഴ്നാട് രാമനാട് ജില്ലയിലാണ് അപകടം നടന്നത്. 22 പേരുമായി പോയ വാന്‍ റോഡില്‍ തെന്നി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ മധുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെയാണ് ഡോക്ടര്‍മാര്‍ എത്തിയതെന്ന് പരാതിയുണ്ട്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മ പാന്തേഴം കാസിംകുഞ്ഞിന്റെ മകള്‍ നസീമ (48)യുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നു.
മുഹമ്മ പാന്തേഴം നിഷാദിന്റെ മകന് അജ്മലി (രണ്ട്)നു തലയ്ക്ക് പരിക്കേറ്റു. ഊരാളിവെളി ബഷീറിന്റെ മക്കളായ അന്‍ഷാദ് (26), റിയാസ് (23), പാന്തേഴം കാസിംകുഞ്ഞ്, മകന് സജിമോന്‍, സുബൈദ, കലവൂര്‍ തകിടിവെളി ബീവി (65) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കാണുള്ളത്. പൊങ്കല്‍ ആയതിനാല്‍ മധുര ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയതാണ് നസീമയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റുവാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ലായെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: