ആലപ്പുഴ: ചേര്‍ത്തല വാരനാട് ശ്രീദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 28ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മകരഭരണി ദിവസമായ ജനുവരി 28ന് രാവിലെ 8.30ന് തന്ത്രി കടിയക്കോല്‍ മന കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുക.
രാവിലെ പത്തോടെ പൊങ്കാല സ്വീകരിക്കുന്നതിനായി ദേവിയുടെ എഴുന്നള്ളത്ത്. മേല്‍ശാന്തി ശ്രീനാഥ് കെ.പോറ്റിയുടെ കാര്‍മ്മികത്വത്തില്‍ 15 ശാന്തിമാര്‍ ഭക്തര്‍ സ്വന്തം കൈകളാല്‍ തയാറാക്കിയ നിവേദ്യം ദേവിക്ക് അര്‍പ്പിക്കും. പൊങ്കാല കൂപ്പണ്‍ വിതരണം ക്ഷേത്രം കൗണ്ടറില്‍ ആരംഭിച്ചു. പൊങ്കാല ദിവസം രാവിലെ 8.30ന് മുമ്പ് എത്തുന്ന എല്ലാ ഭക്തര്‍ക്കും പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടുദിവസം തുടര്‍ച്ചയായി കാപ്പുകെട്ടി ഭജനമിരുന്ന് പൊങ്കാല അര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 27 വരെ എല്ലാദിവസവും സംസ്ഥാനത്തെ വിവിധ നാരായണീയ സമിതികള്‍ നടത്തുന്ന നാരായണീയ പാരായണം ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍. ബാലകേരളവര്മ്മ, സെക്രട്ടറി പി. മോഹന്‍ദാസ്, ട്രഷറര്‍ പി.എന്‍. നടരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: