ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ ക്രൈംബ്രാഞ്ച് എസ്ഐ: ബോസിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കേസിലെ സാക്ഷി സി.എന്‍. തിലകനെയാണ് പ്രതികളില്‍ ഒരാളുടെ ബന്ധു കൂടിയായ എസ്ഐ ഭീഷണിപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിനു പ്രതിഫലമായി തിലകന്റെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ വന്നിട്ടുള്ളതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ടെന്നും കേസ് എടുക്കാതിരിക്കാന്‍ ഒരുവിഹിതം നല്‍കണമെന്നും പ്രതികള്‍ക്കെതിരെ നീങ്ങിയാല്‍ കേസില്‍ കുടുക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയതായി തിലകന് എഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ കേസിലെ പ്രതിയും അന്വേഷണ സംഘാംഗത്തെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയരുന്നു. കേസിലെ നാലാം പ്രതി രാജേഷ് രാജന് അന്വേഷണ സംഘാംഗം ഷാംജിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: