ആലപ്പുഴ: ആലപ്പുഴ തീരത്ത് മാത്രം കണ്ടുവരുന്ന ചാകര എന്ന പ്രതിഭാസത്തെ കുറിച്ച് ഗവേഷണം നടത്തിയ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ താരങ്ങളായി. സീനിയര്‍ തലത്തില്‍ പത്ത് പ്രബന്ധങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഒരെണ്ണം ഈ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ചതായിരുന്നുവെന്നതാണ് ശ്രദ്ധേയം.
സി.എസ്. ദേവിക, രേഷ്മ രാജീവന്, പി.എം. അഞ്ജലി, സാനു സാലസ്, ജോബിന് എന്നിവരാണ് ബംഗളൂരുവില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ സ്വര്‍ണ മെഡലിനു അര്‍ഹരായത് ഈ കുട്ടികളെയും ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയ അദ്ധ്യാപകന് എ.പി. ഇഗ്നേഷ്യസിനെയും ജനുവരി 16, 17 തീയതികളില്‍ നടക്കുന്ന സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ അനുമോദിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍വീസിന് നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ജെയിന് മേരി, അദ്ധ്യാപിക പി.എസ്. മേരി എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കും. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മണ്‍സൂണ്‍ കാലയളവില്‍ കടലിനോട് അനുബന്ധിച്ചുള്ള പൊഴികളില്‍ നിന്ന് ധാരാളം എക്കല്‍ ഒഴുകിയെത്തുന്നതിനാല്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് കടലിന്റെ അടിത്തട്ട് ഇളകുകയും കടലിലെ ചെളിയും പൊഴിയില്‍ നിന്നുള്ള ചെളിയും കൂടി കലങ്ങി മറിയുകയും ചെയ്യുന്നു. അങ്ങനെ കടല്‍ജലം അര്‍ദ്ധ ദ്രാവകാവസ്ഥയിലുള്ള ഒരു കോളോഡായി മാറുന്നതായും കുട്ടികള്‍ കണ്ടെത്തി. ഈ അവസ്ഥയില്‍ ജലത്തിന്റെ സാധാരണ സ്വഭാവം നഷ്ടപ്പെടുന്നതിനാല്‍ കാറ്റടിക്കുമ്പോള്‍ തിരമാലകള്‍ ഉണ്ടാകുന്നില്ല. അപ്പോള്‍ നിശ്ചലമാകുന്ന ചെളിയില്‍ ഉത്പാദക ക്ഷമതയുടെ സൂചകങ്ങളായ നൂട്രിയന്‍സ് നൈട്രേറ്റും ഫോസ്ഫേറ്റും ഉണ്ടാകുന്നു. ഇത് പ്ലവങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു. അത് ഭക്ഷിക്കുവാന്‍ ചെറു മത്സ്യങ്ങള്‍ എത്തിച്ചേരുന്നതായും കണ്ടെത്തി. ഊഷ്മാവ് കുറഞ്ഞ് തണുപ്പ് അനുഭവപ്പെടുന്ന ഈ മേഖലയില്‍ ധാരാളം മത്സ്യങ്ങള്‍ എത്തിച്ചേരുന്നതായും അതാണ് ചാകരയായി മാറുന്നതെന്നും അവരുടെ പഠനക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: