കൊല്ലം: മൂക്കുംപുഴ ദേവിക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന് 19ന് കൊടിയേറും. രാവിലെ ഏഴ് കഴിഞ്ഞുള്ള മുഹൂര്‍ത്തത്തില്‍ സുകുമാരന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 10ന് നടക്കുന്ന ഉത്സവാഘോഷസമ്മേളനം കേന്ദ്രമന്ത്രി സ്വാധ്വി നിരഞ്ജന് ജ്യോതി ഉദ്ഘാടനം ചെയ്യും. ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന് അദ്ധ്യക്ഷത വഹിക്കും.
എന്‍.കെ.പ്രേമചന്ദ്രന് എംപി, സി.ദിവാകരന് എംഎല്‍എ, ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്, എ.വി.താമരാക്ഷന്‍, കെ.സി.രാജന്, എസ്.കൃഷ്ണന്, എച്ച്.സലിം, ആര്.രാജപ്രിയന്‍, സി.രാധാമണി, ഷെര്‍ളി ശ്രീകുമാര്‍, എം.വത്സലന്‍, പി.സെലീന, എസ്.സതീരത്നം തുടങ്ങിയവര്‍ സംസാരിക്കും. എല്ലാ ദിവസവും മഹാഅന്നദാനവും പ്രഭാഷണവും ഉണ്ടാകുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
20ന് രാവിലെ 10.30ന് സര്‍വകാര്യസിദ്ധിപൂജ, രാത്രി 9.30ന് നൃത്തസന്ധ്യ എന്നിവയുണ്ടാകും. നാലാം ഉത്സവദിനം വൈകിട്ട് മൂന്നിന് ഹിന്ദുമതസമ്മേളനം ധീവരസഭ സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എസ്ബിവിഎ കരയോഗം പ്രസിഡന്റ് പി.പങ്കജാക്ഷന് അദ്ധ്യക്ഷത വഹിക്കും. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള, എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി എ.സോമരാജന്, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, കേരളാ ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി കെ.രമണന്, കോഴിക്കോട് വിദ്യാസാഗര്‍ എന്നിവര്‍ സംസാരിക്കും.
24ന് പ്രശസ്തമായ മാലവെയ്പ് ചടങ്ങുകള്‍ നടക്കും. ഏഴാം ഉത്സവദിനമായ 25ന് രാവിലെ 9.30ന് ശ്രീമൂക്കുംപുഴ സേവാസമിതിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം നടക്കും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്കാരികസമ്മേളനം കേന്ദ്രവ്യാവസായ ട്രൈബ്യൂണല്‍ ജഡ്ജ് ഡി.ശ്രീവല്ലഭന് ഉദ്ഘാടനം ചെയ്യും. പ്രബോധിനി ഗ്രന്ഥശാല പ്രസിഡന്റ് വി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. വള്ളിക്കാവ് മോഹന്‍ദാസ്, സിസിലി, കമലാസദാനന്ദന്, അഡ്വ.കെ.സുധീര്‍, അഡ്വ.വി.ആര്.പ്രമോദ്, സുരേഷ് പനക്കുളങ്ങര എന്നിവര്‍ പങ്കെടുക്കും.
ചരിത്രപ്രസിദ്ധമായ മീനൂട്ട് 27ന് ഉച്ചയ്ക്ക് 12ന് നടക്കും. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മാതാഅമൃതാനന്ദമയി മഠത്തിലെ അനഘമിതാജി, അമൃതചൈതന്യ എന്നിവര്‍ വിശിഷ്ടാതിഥികളാകും. വൈകിട്ട് 6.30ന് അശ്വതി ദീപക്കാഴ്ച ഉണ്ടാകും.
സമാപനദിവസമായ 28ന് രാവിലെ ഒമ്പതിന് മൂക്കുംപുഴ പൊങ്കാലയ്ക്ക് ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ ഭദ്രദീപം തെളിക്കും. 9.45ന് ഭരണിനക്ഷത്രതിരുവാറാട്ട്, വൈകിട്ട് നാലിന് പകല്‍ക്കാഴ്ചകള്‍. പത്രസമ്മേളനത്തില്‍ പി.പങ്കജന്‍, ജെ.രാജു, ഡി.ലെനിന്, അനില്‍ രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: