ആലപ്പുഴ: ജില്ലയില്‍ എല്‍ഡിസി നിയമന നടപടികള്‍ ഇഴയുന്നതായി പരാതി. അധികൃതരുടെ മെല്ലെപ്പോക്ക് നയത്തിനെതിരെ റാങ്ക് ഹോള്‍ഡര്‍മാര്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. നിലവിലെ റാങ്ക് ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കരണ വകുപ്പ് എല്ലാ വകുപ്പുകള്‍ക്കും ഉത്തരവു നല്‍കിയിരുന്നുവെങ്കിലും ജില്ലയിലെ പല വകുപ്പുകളും ഈ ഉത്തരവ് അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം.
പത്ത് വകുപ്പുകള്‍ മാത്രമാണ് ഇത്തരത്തില്‍ ഒഴിവുകള്‍ പിഎസ്സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടരമാസം മാത്രം അവശേഷിക്കെ നിയമനകാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന അലംഭാവം ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കി. നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ തയാറാകാത്തപക്ഷം ഫെബ്രുവരിയില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്കൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: