കൊച്ചി: സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ നല്‍കുന്നതിന് സഹായ പദ്ധതി രൂപീകരിച്ചു. പദ്ധതി നിര്‍വഹണത്തിന് ജില്ലയില്‍ 86.18 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ജില്ലയില്‍ ഉദയംപേരൂര്‍, കുമ്പളം, വടക്കേക്കര, പള്ളിപ്പുറം, മനാശ്ശേരി, എടവനക്കാട് എന്നീ ആറ് മത്സ്യഗ്രാമങ്ങളിലായി 12.35 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കുമ്പളം, പള്ളിപ്പുറം, വടക്കേക്കര, എടവനക്കാട്, കുഴുപ്പിള്ളി എന്നിവിടങ്ങളിലായി നാല് കുടിവെള്ള പദ്ധതികള്‍, 11 ആശുപത്രി കെട്ടിടങ്ങള്‍, 22 അംഗന്വാടികെട്ടിടങ്ങള്, ഒന്‍പത് സ്കൂള്‍ കെട്ടിടങ്ങള്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണം എന്നീ പദ്ധതികളും തേവര, പള്ളുരുത്തി, നോര്‍ത്ത് പറവൂര്‍, ആലുവ എന്നിവിടങ്ങളിലായി നാല് ആധുനിക മത്സ്യ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം, 40 ഇരുചക്ര വാഹനങ്ങളുടെ വിതരണവും രണ്ട് ഓട്ടോറിക്ഷകളുടെ വിതരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
52.27 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. നാല് കുടിവെള്ള പദ്ധതികള്‍, എട്ട് വൈദ്യുതീകരണ പദ്ധതികള്‍, 615 വ്യക്തിഗത ടോയ്ലറ്റുകള്, ഫിഷ്മാള്‍, അഞ്ച് ലൈബ്രററി കെട്ടിടങ്ങള്‍, നാല് ആധുനിക മാര്‍ക്കറ്റുകള്‍, നെറ്റ് മെന്റിംഗ് യാര്‍ഡുകള്‍, നാല് സ്കൂള്‍ കെട്ടിടങ്ങള്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് അക്കാദമിക്ക് ബ്ലോക്ക്, രണ്ട് ആശുപത്രി കെട്ടിടങ്ങള്‍, എട്ട് പബ്ലിക് ടോയ്ലറ്റുകള്, എട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍, ഒരു ഫിഷിംഗ് ലാന്റ് സെന്റര്‍, ആറ് അംഗന്‍വാടി കെട്ടിടങ്ങള്‍, ഡ്രൈനേജ് നിര്‍മ്മാണം എന്നിവയാണ് പുരോഗമിക്കുന്ന പദ്ധതികള്‍.
5.9 കോടി മുതല്‍ മുടക്കില്‍ എടവനക്കാട്, എളങ്കുന്നപ്പുഴ എന്നിവിടങ്ങളില്‍ ഫിഷറീസ് റോഡ് നിര്‍മ്മാണം, 1.64 കോടി ചെലവില്‍ കീച്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിട നിര്‍മ്മാണം, 1.95 കോടി ചെലവില്‍ കുഴുപ്പിള്ളി പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം, ഉദയംപേരൂരില്‍ 48 ലക്ഷം രൂപയുടെ വൈദ്യുതീകരണം എന്നിവ ഉള്‍പ്പെടെ 10.02 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ കുമ്പളം, ഉദയംപേരൂര്‍ മത്സ്യഗ്രാമങ്ങളിലെ 54 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിന് 19.38 ലക്ഷം രൂപ നല്‍കും. യൂണിറ്റിന് ആവശ്യമായ 90 ശതമാനവും ധനസഹായമായി ഗുണഭോക്താവിന് ലഭ്യമാക്കും. ജില്ലയിലെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ പുതിയ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: