കാഞ്ഞങ്ങാട്: സിപിഎം ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നു. സിപിഎം കോളിയടുക്കത്ത് ജില്ലാ സമ്മേളനം തുടങ്ങിയതിന് ശേഷമാണ് അക്രമം വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലസ്ഥലത്തും ബൈക്കുകളിലെത്തിയ അക്രമി സംഘം ബിജെപി കൊടിതോരണങ്ങല്‍ നശിപ്പിക്കുകയും, മെഗാമെമ്പര്‍ഷിപ്പ് പ്രചരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
ഇന്നലെ രാത്രി എഴുമണിയോടുകൂടുി പരവനടുക്കത്ത് മുപ്പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രചരണ ബോര്‍ഡുകളും പതാകകളും നശിപ്പിച്ചിരുന്നു. മണിയങ്ങാനത്ത് പുതിയതായി നിര്‍മിച്ച ബിജെപി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മെഗാമെമ്പര്‍ഷിപ്പ് കാമ്പയില്‍ പ്രചരണ ബോര്‍ഡുകളും പതാകകളുമാണ് നശിപ്പിച്ചത്. ഉദുമ കൊക്കാലില് ബൈക്കുകളിലെത്തിയ അമ്പതേളെ വരുന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അക്രമം നടത്തുകയുമായിരുന്നു. പലസ്ഥലത്തും യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
ജില്ലയില്‍ വന്‍വിജയത്തോടെ നടന്നുകൊണ്ടിരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ വിളറി പൂണ്ട സിപിഎം നേതൃത്വം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി പറഞ്ഞു. കാമ്പയിനില്‍ നിരവധി സിപിഎം പ്രവര്‍ത്തകരും അനുഭാവികളും മെമ്പര്‍ഷിപ്പിലൂടെ ബിജെപിയിലേക്ക് വന്നിരുന്നു. കൂടാതെ 18ന് ജില്ലയില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് റവന്യു ജില്ലാ സംഘിക്കിനെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യവും അക്രമത്തിന്റെ പിന്നിലുണ്ട്.
ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ അക്രമം നടത്തി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ജില്ലയില്‍ ക്രമസമാധാനം ഇല്ലാതാക്കുക വഴി കാല്‍ലക്ഷത്തോളം വരുന്ന സ്വയംസേവകര്‍ പങ്കെടുക്കുന്ന വിജയശക്തി സംഗമ പരിപാടിക്ക് അനുമതി ഇല്ലാതാക്കുകയെന്നതും അക്രമത്തിന് പിന്നിലെ സിപിഎം തന്ത്രമാണ്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. ഇത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ബേഡകം കുണ്ടംകുഴിയില്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് വന്ന ഓട്ടോ ഡ്രൈവറായ ചിത്രരഞ്ചനെ കുണ്ടംകുഴിയില്‍ സ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതിനെതിരെ പൊതുസമ്മേളനം നടത്താനെത്തിയ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉള്‍പ്പെെയുള്ള പ്രവര്‍ത്തകരെ സിപിഎം വഴിയില്‍ തടഞ്ഞിരുന്നു. സമ്മേളനം നടന്നാല്‍ വീണ്ടും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബേഡകം, കുണ്ടംകുഴി, വേളാഴി, പള്ളത്തിങ്കാല്‍ ഭാഗങ്ങളില്‍ നിന്ന് ബിജെപി അംഗതത്വമെടുത്തിരിക്കുന്നത്. അക്രമത്തിനെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്ന സമാധാന നയം മുതലെടുത്ത് കൂടുതല്‍ അക്രമം നടത്താനുള്ള നയപരിപാടിയാണ് കോളിയടുക്കത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമം നടത്തിയുള്ള ഭീഷണി കൊഴിഞ്ഞുപോക്ക് തടയില്ലെന്നും സിപിഎമ്മിന്റെ അടിത്തറ ഒന്നുകൂടി ഇളക്കാനെ ഉപകരിക്കുകയുള്ളുവെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: