ഇടവെട്ടി : തരിശായിക്കിടന്ന അരയേക്കര്‍ വസ്തുവില്‍ ഇടവെട്ടി കൂവേക്കുന്ന് സ്വയം സഹായ സംഘം നടത്തിയ കപ്പകൃഷി പാഴായില്ല. പ്രതീക്ഷിച്ചതിലും വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍.
സംഘത്തിലെ പതിനാല് അംഗങ്ങള്‍ ചേര്‍ന്ന് നട്ട ആമ്പക്കാടന്‍ കപ്പയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു.
സംഘം പ്രസിഡന്റ് സുമേഷ് കാഞ്ഞിരത്താംതൊട്ടിലിന്റെ നേതൃത്വത്തില്‍ കൈരളി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടോം ജെ കല്ലറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോമോന് പുതുപ്പറമ്പില്‍, അജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷവും കൃഷി തുടരാനാണ് തീരുമാനിച്ചിരിക്കന്നത്. 2650 മൂട് കപ്പയാണ് ഈ വര്‍ഷം നട്ടത്. ഒരുമൂട്ടില്‍ നിന്നും പത്ത് കിലോ കപ്പലഭിക്കുന്നുണ്ട്.ജൈവവളമിട്ട് വിളയിച്ച കപ്പ 15 രൂപയ്ക്കാണ് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: