ഇടുക്കി : ഇടുക്കി ബ്ളോക്ക് പഞ്ചായത്തില്‍ ഈ സാമ്പത്തികവര്‍ഷം 30 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചു. 2015-16 വാര്‍ഷികപദ്ധതിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വികസന സെമിനാറിലാണ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്. ബ്ളോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ റോഷി അഗസ്റ്റിന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അസി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വിവിധ പഞ്ചായത്തുകളിലെ 92 വാര്‍ഡുകളിലായി പട്ടികജാതി പട്ടികവര്‍ഗ്ഗം, റോഡ് വികസനം, തേയില കൃഷി പ്രോത്സാഹന പദ്ധതിയായ തളിര്, വൃദ്ധര്‍ക്കും, രോഗികള്‍ക്കും സഹായ പദ്ധതിയായ സൗഹൃദ സായന്തനം, സ്നേഹധാര പദ്ധതി, തൊഴില്‍ പരിശീലനകേന്ദ്ര നിര്‍മ്മാണം, ഐ.എ.വൈ ഭവനപദ്ധതി, വനിതകള്‍ക്കുള്ള പദ്ധതികള്‍, യുവജന വികസന പദ്ധതികള്‍, കേരകൃഷി വികസന പദ്ധതിയായ കല്‍പ്പമിത്ര തുടങ്ങിയ നിരവധി പദ്ധതികള്‍ക്കാണ് വികസന സെമിനാറില്‍ അംഗീകാരം ലഭിച്ചത്. ബ്ളോക്കിന് കീഴില്‍ വരുന്ന പൊതു ജലാശയങ്ങളിലെ കുടിവെള്ളം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്താനുള്ള പദ്ധതികളുടെ രൂപരേഖയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍ എന്നിവയിലൂടെ വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വികസന പ്രവര്‍ത്തനങ്ങളുടെ കരട് രേഖയും സെമിനാറില്‍ അവതരിപ്പിച്ചു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സലോമി ഉലഹന്നാന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാര്, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘങ്ങളുടെ ഭാരവാഹികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, പഞ്ചായത്ത് തല ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: