ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. സാംബ ജില്ലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി എട്ടു മണിമുതല്‍ ഇന്നുപുലര്‍ച്ചെ നാലര വരെ പലതവണ വെടിവെപ്പുണ്ടായി.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സാംബയിലെയും കാത്വയിലെയും പതിനായിരത്തിലധികം ഗ്രാമീണരെ ഇതിനോടകം സുരക്ഷാക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: