ശബരിമല : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയായ ഐ എല്‍ ഡി എം ന്റെ നേതൃത്വത്തില്‍ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഏറ്റവും നൂതനവും സുശക്തവുമായ സംവിധാനമാണ് ഐ ല്‍ ഡി എം ന്റെ നേതൃത്വത്തിലുള്ള എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍. നിയന്ത്രണത്തിന് അതീതമായ തിരക്കേറുന്ന ശബരിമലയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശമോ വിവരങ്ങളോ പോലും ആശങ്കപരത്തും.
തിക്കും തിരക്കും സൃഷ്ടിച്ച് മരണമുള്‍പ്പടെയുള്ള ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന സാഹചര്യത്തെ കൃത്യമായും വിശകലനം ചെയ്യുകയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഇ ഒ സി ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ശബരിമലയുടെ ഭരണസംബന്ധമായി ബന്ധപ്പെട്ട എല്ലാവകുപ്പു മേധാവികളേയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതാണ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ പ്രധാന ലക്ഷ്യം.
മുന്‍വര്‍ഷം മകരവിളക്ക് ദിവസം മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനത്തിന്റെ മികവ് ഫലം കണ്ടതോടെയാണ് റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി ഈ വര്‍ഷം ഇ ഒ സി യുടെ പ്രവര്‍ത്തനം നേരത്തെ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 22 മുതല്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം, പത്തനംതിട്ട കളകട്രേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍റൂം എന്നി സെന്ററുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇ ഒ സി പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലവിളംബം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട്ട്ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നമ്പറുകള്‍ ഡയല് ചെയ്യുവാനുള്ള താമസവും തിടുക്കത്തില്‍ ഡയല് ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് ഹോട്ട്ലൈന്‍ . 04735- 203295 എന്ന സ്ഥിരം ടെലഫോണ്‍ നമ്പരും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലെ ജനപ്രവാഹത്തിന്റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍നിന്നും വിവിധ ഓഫീസുകള്‍ക്കും, പൊതുജനങ്ങള്‍ക്കും ലഭ്യമാകും.
കൂടാതെ എല്ലാ വകുപ്പുമേധാവികളേയും ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലേക്ക് പോകുന്നവരുടേയും വരുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ് എം എസ് സംവിധാനത്തിലൂടെ അറിയിച്ചുവരുന്നു.തിരക്കിന്റെ തോതനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ അലേര്‍ട്ടുകള്‍ നല്കിവരുന്നു. സന്നിധാനത്ത് ഒന്നരലക്ഷത്തിലേറെ ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ചുവപ്പ് അലേര്‍ട്ട് അയയ്ക്കുകയും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഇത് വിശകലനം ചെയ്യുകയും ചെയ്യും.
രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്സ് ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭൂചലനം ചുഴലിക്കാറ്റ് ഉരുള്‍പൊട്ടല്‍ എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഇന്റര്‍നെറ്റ് ടെലഫോണ്‍, ഫാക്സ് ഹോട്ടലൈന് മുതലായ ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകുന്ന സാഹചര്യമുണ്ടായാല്‍ വി എച്ച് എഫ് റേഡിയോ സംവിധാനം ഉപയോഗിച്ച് പ്രധാനകേന്ദ്രങ്ങളിലേക്ക് പരസ്പരം സന്ദേശങ്ങള്‍ എത്തിക്കുവാനുള്ള മാര്‍ഗ്ഗവും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: