മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം ഐഒസി പമ്പിനോട് ചേര്‍ന്നുള്ള പച്ചക്കറി-പഴവര്‍ഗ വില്പനകേന്ദ്രത്തില് വന്‍തീപിടിത്തം. മണിക്കൂറുകളോളം നീണ്ടുനിന്ന ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്ദുരന്തമായിമാറാവുന്ന തീപിടിത്തത്തിന് അവസാനം കണ്ടത്.
പുളിയ്ക്കല്‍ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള പിജെജെ ഫ്രൂട്ട്സ ആന്റ് വെജിറ്റബിള്‍ സ്ഥാപനമാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ 3മണിയോടെയാണ് സ്ഥാപനത്തിന്റെ മുന്‍ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നതുകണ്ട് സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഓടിയെത്തിയത്. ഇവരുടെ കൈയില്‍ കരുതിയിരുന്ന പമ്പിലെ ഉപകരണങ്ങളോടെയെത്തി തുടങ്ങി.
തുടര്‍ന്നെത്തിയ മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള നാലോളം ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് കടയില്‍ തീയണയ്ക്കുന്നതിന് നേതൃത്വംഏറ്റെടുത്തു. പച്ചക്കറി-പഴം എന്നിവയ്ക്കുപുറമേ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പലചരക്ക് വസ്തുക്കളും കത്തിനശിച്ചു. എണ്ണയും നെയ്യും ഉള്‍പ്പെടെയുള്ളവ കത്തുപിടിയ്ക്കുന്നതിന് ആക്കംകൂട്ടി.
കൂടാതെ ഫ്രൂട്ട്സുകളും പച്ചക്കറികളും ബ്രഡുകള്‍, മിഠായികള്‍, പപ്പടം തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കത്തിയമര്‍ന്നത്. ഇവയെല്ലാം പ്ലൈവുഡ് കൊണ്ടുനിര്‍മ്മിച്ച മേശകളിലും മരംകൊണ്ടുള്ള പലകകള്ക്കുമുകളിലാണ് നിരത്തി വച്ചിരുന്നത്.
ഫ്രൂട്ട്സുകള്‍ തട്ടുകളായി നിര്‍മിച്ച അലമാരകളിലും,പലചരക്ക് ഉല്പന്നങ്ങള് പലതും ചില്ലുകളും മരങ്ങളും ചേര്‍ത്ത് ഉണ്ടാക്കിയ അലമാരകളും കടയുടെ പിന്നല് കൂട്ടിയിട്ടിരുന്ന പെട്ടികള്‍, വൈക്കോലുകള്‍ പ്ലാസ്റ്റിക് ചാക്കുകള്‍ തീകത്തിയുയരുന്നതിന് കാരണമായി. പുലര്‍ച്ചെയുണ്ടായ അപകടമായതിനാല്‍ നാട്ടുകാരുടെ സഹായം കുറവുമായിരുന്നു.
ജിവനക്കാരും ഉടമയും സമീപവാസികളായ ചിലരുമാണ് സഹാ.ത്തിനെത്തിച്ചേര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കടയില്‍ നിയമാനുസരണം വയറിംഗോ,സംവിധാനമോ ഇല്ലാതെ വലിച്ചിട്ടിരിക്കുന്ന വയറിംഗുകളും അതിനെ ഏകോപിച്ച് സ്ഥാപിച്ച സ്വിച്ചുബോര്ഡിലുണ്ടായ സോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
അനധികൃതമായി റോഡ് പുറം പോക്കിലേക്ക് കെട്ടിഉയര്‍ത്തിയ ഷട്ടിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്ന് പിടിക്കുന്നതിന് കാരണമായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇവിടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. സ്ഥാപനത്തോട് ചേര്‍ന്നാണ് എ.എം.എ.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പും, ഇതിനോട് ചേര്‍ന്ന് എല്‍.പി.ജി.ഗ്യാസ് പമ്പും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വാടകക്ക് നല്‍കിയിരിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായ ഫ്രൂട്ട്സ് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വളരെ സുരക്ഷിതമായും, മുനിസിപ്പല്‍ നിയമചട്ടങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കേണ്ട കേന്ദ്രങ്ങളാണ് ഇവരണ്ടും.എന്നാല്‍ യാതൊരു സുരക്ഷയുമില്ലാതെ പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്രൂട്ടസ് കടക്ക് പുറമെ ഹോട്ടലും, പ്രവര്‍ത്തിക്കുന്നത് അപകടകരമായ നിലയിലാണ്.ഏത് സമയത്തും ഇവിടെ നിന്ന് തീയാളി പടര്‍ന്ന് വന്‍ദുരന്തം ഉണ്ടാകാന്‍ സാധ്യത ഏറെയുണ്ട്.ഈ പ്രദേശത്തെ നിരവധി ജനങ്ങളുടെ ജീവന്‍വരെ ഭീഷണിയാകാവുന്നദുരന്തം മുന്‍കൂട്ടി കണ്ട് തടയുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാതെ വന്നാല്‍ ഇനിയും ഇതുപോലുള്ള അപകടങ്ങള്‍ നാളെ വന്‍ദുരന്തമായി മാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: