ചേര്‍ത്തല: നൂറോളം ശിഷ്യന്മാര് ചേര്‍ന്ന് ഗുരുവിന് നല്കിയ ദക്ഷിണ വേറിട്ട അനുഭവമായി. മൃദംഗ വിദ്വാന് ചേര്‍ത്തല കൃഷ്ണകുമാറിനെ ആദരിക്കുന്ന ലയാമൃതം ചടങ്ങിലാണ് ശിഷ്യന്മാര് ചേര്‍ന്ന് തനിയാവര്‍ത്തനം വായിച്ചത്. കാഴ്ചക്കാരെ കയ്യിലെടുത്തും ഗുരുവിന്റെ കണ്ണുകളെ ഈറനണിയിച്ചും ശിഷ്യന്മാര് അരങ്ങ് തകര്‍ക്കുന്ന കാഴ്ച ഹൃദ്യമായി. രാവിലെ ഭദ്രദീപ പ്രകാശനത്തിനുശേഷം പ്രശസ്ത കലാകാരന്മാര് പങ്കെടുത്ത പഞ്ചരത്നകീര്‍ത്തനാലാപനവും, പുല്ലാങ്കുഴല്‍ കച്ചേരിയും നടന്നു. വൈകിട്ട് പൊതുസമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി. തിലോത്തമന് എംഎല്‍എ ചേര്‍ത്തല കൃഷ്ണകുമാറിനെ ആദരിച്ചു. നെടുമങ്ങാട് ശിവാനന്ദന്, തിരുവിഴ ശിവാനന്ദന്, ചേര്‍ത്തല ബാലചന്ദ്രന്, പ്രൊഫ. ജോര്‍ജ് എസ്.പോള്‍, ജെ. രാധാകൃഷ്ണനായിക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: