ആലപ്പുഴ: മനുഷ്യന്റെ സ്വപ്നങ്ങളും ചിന്തകളും അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ശാസ്ത്രലോകം ഭാവിയില്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അഗ്നി പ്രോജക്ട് ഡയറക്ടര്‍ ഡോ. ടെസി തോമസ് പറഞ്ഞു. ശാസ്ത്ര പ്രതിഭകളെ ആദരിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. ഇത്തരം സ്വപ്ന യന്ത്രങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും യുഗമാണ് വരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപഭേദം വരുത്താന്‍ കഴിയുന്ന, ജീവമാതൃകകളെ അനുകരിക്കുകയോ അവയുടെ പ്രവര്‍ത്തനരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയോ ചെയ്യുന്ന യന്ത്രങ്ങളാണ് ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതെന്നും ടെസി പറഞ്ഞു. ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവതരണം നടത്തി. സബ് കളക്ടര്‍ ഡി. ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആമുഖ പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: