ന്യൂദല്‍ഹി: ശശി തരൂര്‍ എംപി ദല്‍ഹിയിലെത്തി. സുനന്ദപുഷ്കറിന്റെ മരണം കൊലപാതകമാണെന്ന ദല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലിനുശേഷം ആദ്യമായാണ് തരൂര്‍ ദല്‍ഹിയില്‍ എത്തുന്നത്.
കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് രണ്ടു മണിയോടെ തരൂര്‍ ദല്‍ഹി വിമാനത്താവളത്തി. എന്നാല്‍ ഇവിടെ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ തരൂര്‍ ഔദ്യോഗിക വസതിയായ ലോധി എസ്റ്റേറ്റിലേക്ക് പോകുകയായിരുന്നു.
തരൂര്‍ എത്തുന്നത് പ്രമാണിച്ച് വിമാനത്താവളത്തിലും അദ്ദേഹത്തിന്റെ വസതിക്ക് പുറത്തും കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: