അഞ്ചല്‍: പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് യോജന പദ്ധതി പ്രകാരം കൊല്ലം ലോകസഭാ മണ്ഡലത്തിലെ മാതൃകാ ഗ്രാമമായി അലയമണ്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി എന്‍.കെ.പ്രേമചന്ദ്രന് എംപി. അഞ്ചല്‍ വിവി—ടിഎം ആഡിറ്റോറിയത്തില്‍ വിളിച്ചുചോര്‍ത്ത യോഗത്തിലാണ് എംപി ഈ വിവരം അറിയിച്ചത്.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ നിന്നുമാറി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും അതിലൂടെ പ്രദേശത്തിന്റേയും കുടുംബത്തിന്റേയും വ്യക്തിയുടേയും വികസനം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപങ്കാളിത്തത്തോടെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ ഏകോപിപ്പിച്ച് സമൂഹത്തിലെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ഷേമം നടപ്പാക്കുക, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലിന്റെ മാഹാത്മ്യം വര്‍ധിപ്പിക്കുക. പരിസ്ഥിതിക്ക് അനുയോജ്യമായ വികസന പ്രവര്‍ത്തനം രൂപകല്പന ചെയ്യുക, പൊതുജീവിതത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും വാര്‍ത്തെടുക്കുക, തദ്ദേശ സ്വയം’രണ സംവിധാനം ശക്തിപ്പെടുത്തുക, മൗലികാവകാശങ്ങളും ചുമതലകളും ജീവിതത്തിലെ മൂല്യങ്ങളും വര്‍ധിപ്പിക്കുക തുടങ്ങി സംസ്കാരവും വികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിജോയി, വൈസ് പ്രസിഡന്റ് ബേസില്‍ ഉമ്മന്‍ ജോര്‍ജ്, അഞ്ചല്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ ജി.സുധാകരന്, പ്രോജക്ട് ഓഫീസര്‍ ജോസന്, കെജി സാബു, ജേക്കബ് മാത്യു, ജുമൈലത്ത്, എം നാസറുദ്ദീന്‍, പാങ്ങോട് സുരേഷ്, നളിനാക്ഷന്, മഞ്ഞപ്പാറ സലീം, ഏരൂര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: