അമ്പലപ്പുഴ: മലയാളി യുവാവിനെ വിദേശത്ത് ജോലിയുടെ പേരില്‍ തട്ടിപ്പിനിരയാക്കിയതായി പരാതി. കൊല്ലം പുനലൂര്‍ ഏല്ലൂര്‍ കെഎസ് ഭവനില്‍ അജിത്തിനെയാണ് അമ്പലപ്പുഴ കോമന ചേരിയില്‍ ബിജു കബളിപ്പിച്ചതായി പോലീസിന് പരാതി നല്‍കിയത്. 2012ലാണ് ബിജു, അജിത്തിനെ ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കായി കൊണ്ടുപോകുന്നത്. ഒരു ലക്ഷം രൂപ ഇതിനായി ബിജുവിന് നല്‍കിയതായും അജിത്തിന്റെ സഹോദരന് അമ്പലപ്പുഴ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ജോലിയില്‍ പ്രവേശിച്ചെങ്കിലും മാസങ്ങളായി ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളം ചോദിച്ചപ്പോള്‍ മുന്‍കൂറായി ശമ്പളം വാങ്ങിച്ചതായി എഴുതി ഒപ്പിടാന്‍ ബിജു ആവശ്യപ്പെട്ടതായും പറയുന്നു.
താമസിച്ചിരുന്ന മുറിയില്‍ നിന്നും പിന്നീട് ഇറക്കിവിടുകയും ചെയ്തു. കൂടാതെ നാട്ടിലുള്ള അജിത്തിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ സുഹൃത്തുക്കളുടെ കാരുണ്യത്താല്‍ വിദേശത്ത് കഴിയുകയാണ്. ഈ രീതിയില്‍ ബിജു പലരേയും ശമ്പളം നല്‍കാതെ കബളിപ്പിച്ചതായി അജിത്ത് ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ബിജുവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത്തിന്റെ സഹോദരന് അമ്പലപ്പുഴ പോലീസിന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: