ചെങ്ങന്നൂര്‍: കഴിഞ്ഞ കാലങ്ങളില്‍ സിപിഎം, സിപിഐ പാര്‍ട്ടികളില്‍ സജീവപ്രവര്‍ത്തകരായിരുന്ന നിരവധി പേര് ബിജെപിയില്‍ അംഗങ്ങളായി. പാണ്ടനാട് വന്മഴി മണ്ണാറത്തറ കോളനിയില്‍ ബിജെപി സംഘടിപ്പിച്ച മെഗാ അംഗത്വ വിതരണ പ്രവര്‍ത്തനങ്ങളിലാണ് മുപ്പതിലധികം പേര് അംഗങ്ങളായത്. യോഗം ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപിനാഥന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി പ്രശാന്ത്, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ അനില്‍ വാത്തിക്കുളങ്ങര, ശ്രീരാജ്, പി.കെ. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: