സിസ്റ്റര്‍ അഭയയുടെ കൊലപാതകവും ക്രിസ്ത്യന്‍ മിഷനറിമാരുടെ തനിനിറവും വെളിച്ചത്തുകൊണ്ടുവരുന്ന ഇംഗ്ലീഷ് നാടകം ദ മിഷണറി പൊസിഷന്‍ വേദികളിലേക്ക്. സിസ്റ്റര്‍ അഭയയുടെ കൊലപാതകം സൃഷ്ടിച്ച കോളിളക്കവും അതിന്റെ അലയൊലികളും കേരളത്തില്‍ ഇപ്പോഴും നിലച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഭാരതത്തിലെത്തുകയും ഇവിടെ ആധിപത്യം സ്ഥാപിക്കുകയും വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുകയും ചെയ്തതെങ്ങനെയെന്നുമുളള വെളിപ്പെടുത്തലാണ് ബ്രിട്ടീഷ് സംവിധായകന് സാമന്ത റോവ് സംവിധാനം നിര്‍വഹിച്ച ഈ നാടകം നടത്തുന്നത്.
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാണ് ഭാരത പൈതൃകത്തെ തകര്‍ത്തതെന്നും ഭാരതീയ തത്വചിന്തകള്‍ അപഹരിച്ചെടുത്ത് അവ ക്രിസ്തുമതത്തിന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ടതെങ്ങനെയെന്നുമെല്ലാം ദ മിഷണറി പൊസിഷനില്‍ പറയുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്കെതിരെ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടാണ് ഭാരതത്തില്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്തിന് തുടക്കമെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നാടകം വിരല്‍ ചൂണ്ടുന്നത്. ഭാരതത്തില്‍ മിഷണറി പ്രവര്‍ത്തനം എത്തരത്തിലാണ് എന്നത് പാശ്ചാത്യ കാഴ്ചപ്പാടില്‍ വിവരിക്കുകയാണ് ഈ നാടകത്തിലൂടെ. ബ്രിട്ടീഷ്- ഭാരത സംരംഭമാണ് ദ മിഷണറി പൊസിഷന്‍.
സംസ്കൃതത്തിലും യോഗയിലും അറിവുനേടിയ അഥീന ആഷ്ടണ്‍ ആണ് ദ മിഷണറി പൊസിഷന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫാദര്‍ ജോസഫായി ക്രിസ്റ്റഫര്‍ പെംമ്പര്ടണ്, സിസ്റ്റര്‍ അബിഗെയ്ല്‍ ആയി കരോലിന് ഇഗേര്ടണ്, സിസ്റ്റര്‍ അഭയയായി ശ്യാമള ശങ്കരന്, വൈദികന് സ്റ്റീഫന്‍ രാജമാണിക്യമായി അനുരാഗ് സിന്‍ഹ തുടങ്ങി വന്‍ താരനിരയാണ് വേദിയിലെത്തുന്നത്. സെറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് റോസ്മേരി ഷാക്കല്ടണാണ്. പ്രൊഡക്ഷന്‍ ഹൗസ് തിയേറ്റര്‍ എന്‍ഡബ്ല്യു വണ്‍ ആണ് നാടകം വേദികളിലെത്തിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മുംബൈയിലാണ് ഭാരതത്തിലെ ആദ്യ അവതരണം. ചെന്നൈ, ഹൈദരാബാദ്, ബംഗളരൂ, കൊച്ചി, ദല്‍ഹി, ലഖ്നൗ എന്നിവിടങ്ങളിലും പ്രദര്‍ശനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: