ഹരിപ്പാട്: സബ്ട്രഷറിയിലെ നിറപുത്തരി ആഘോഷ ചടങ്ങുകള്‍ക്കായി 5,000 രൂപയുടെ പ്രത്യേക സാമ്പത്തിക വിഹിതം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിറപുത്തരി ചടങ്ങുകള്‍ അതിന്റ എല്ലാ സാംസ്കാരിക തനിമയോടും പൊലിമയോടും കൂടി ഔദ്യോഗികമായി ആഘോഷിക്കുന്ന കേരളത്തിലെ ഏക സബ് ട്രഷറിയാണ് ഹരിപ്പാടേത്. ഹരിപ്പാടിന്റെ ചരിത്രവും, പ്രൗഢിയും, സമ്പന്നമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലവും കൃത്യമായി രേഖപ്പെടുത്തുന്ന ചടങ്ങു കൂടിയാണിത്. നിലവില്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിവരുന്ന ചടങ്ങുകള്‍ സര്‍ക്കാര്‍ ഫണ്ട് കൂടി ലഭിക്കുന്നതോടെ കൂടുതല്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാനാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: