തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ എല്ലാ തലങ്ങളും പൂര്‍ണ്ണമായി ഉപയോഗിച്ച് മലയാളത്തില്‍ നിന്നും ലോകനിലവാരത്തില്‍ തയ്യാറാക്കിയ ത്രീഡി സിനിമയായ ‘’മായാപുരി 3ഉ ‘ ജനുവരി 9ന് പ്രദര്‍ശനത്തിനെത്തുന്നു.
രാമനാട്ടുകര ഗ്രാമത്തിലെ ചില കുട്ടികളെ പെട്ടെന്ന് കാണാതാവുകയും അവരെ കണ്ടെത്താന്‍ നടത്തുന്ന സാഹസിക യാത്രയും ആ യാത്രയ്ക്കിടയിലെ ദുരനുഭവങ്ങളും ദുര്‍ഘടങ്ങളും ഒട്ടനവധി അത്ഭുതങ്ങള്‍ നിറഞ്ഞ കടമ്പകളും അതിന്റെ പരിസമാപ്തിയുമാണ് ‘മായാപുരി 3ഉ’ യിലൂടെ ദൃശ്യമാകുന്നത്. ‘ഡി ഫോര്‍ ഡാന്‍സ്’ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ റംസാന്, ‘ദൃശ്യം’ സിനിമയിലൂടെ തിളങ്ങിയ എസ്തേര്‍, കിറ്റി, അല്‍ഫാസ്, ആദില്‍ മുഹമ്മദ്, നിഷി ഗോവിന്ദ്, കലാഭവന്‍ മണി, സുകുമാരി, ജഗദീഷ്, ഇര്‍ഷാദ്, കൈലാസ്നാഥ്, സീമ.ജി.നായര്‍, ശശി കലിംഗ, സന്തോഷ് കുറുപ്പ്, സജി വാക്കനാട്, രാജി, ശശാങ്കന്, റോസിലിന്, അനിലാ ശ്രീകുമാര്‍, റെജി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
അത്യാധുനിക ശബ്ദസാങ്കേതിക വിദ്യയായ ‘ഓറ 3ഉ’ എന്ന ടെക്നോളജിയാണ്‘മായാപുരിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥ, സംവിധാനം-മഹേഷ് കേശവ്, ബാനര്‍-സാഫാ ഷാരോണ്‍ ക്രിയേഷന്‍സ്, നിര്‍മ്മാണം-സക്കീര്‍ സാഫ, ശശാങ്കന്. എസ്, തിരക്കഥ-രാജു ചേന്നാട്, ക്യാമറ, സ്റ്റീരിയോഗ്രാഫര്‍-എ.ആര്.ഷാജി, പി.ആര്.ഓ-അജയ് തുണ്ടത്തില്‍, കല-മില്‍ട്ടണ്‍ കോയ, സംഗീതം-ബാലഗോപാല്‍, ചമയം-ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്, പ്രൊ:കണ്ട്രോളര്-വിജയ്.ജി.എസ്, റീ റെക്കോര്‍ഡിംഗ്-സാജന് മാധവ്, സൗണ്ട് എഫക്ട്സ്-അരുണ്‍ വര്‍മ്മ, ഓറ 3ഉ മിക്സിംഗ്-ഡി.യുവരാജ്, എഡിറ്റിംഗ്-സുജേഷ്. എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: