ശബരിമല : സന്നിധാനത്ത് ദര്‍ശത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പ്രസാദകിറ്റ് വാങ്ങുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന പ്രതേ്യക വിതരണ കൗണ്ടര്‍ വഴിയാണ് പ്രസാദകിറ്റ് ലഭിക്കുക. ഇരുന്നൂറ്റി എഴുപത് രൂപ വിലയുള്ള വലിയ പ്രസാദകിറ്റില് 4 കവര്‍ അപ്പം, 2 അരവണ, മഞ്ഞള്‍, വിഭൂതി, കുങ്കുമം എന്നിവയും നൂറ്റിഅറുപത് രൂപ വിലയുള്ള ചെറിയ പ്രസാദകിറ്റില് 2 കവര്‍ അപ്പം, 1 അരവണ, മഞ്ഞള്‍, വിഭൂതി, കുങ്കുമം എന്നിവയുമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: