മട്ടാഞ്ചേരി: രണ്ട് പതിറ്റാണ്ടായി വിദേശകപ്പലുകള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെതിരെ മത്സ്യമേഖലയില്‍ സമരകാഹളമുയരുന്നു. വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് അനുമതി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ഡോ. മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യമേഖലയില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ നീക്കം നടക്കുന്നത്. ഉദാരവല്‍ക്കരണനയം നടപ്പാക്കിയ കോണ്‍ഗ്രസ് നേതൃത്വം നരസിംഹറാവുവിന്റെ കാലത്താണ് വിദേശകപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്.
ഇടതു പിന്‍ബലത്തിലുള്ള വി.പി. സിംഗ്, യുപിഎ സര്‍ക്കാരുകളടക്കമുള്ള കേന്ദ്രസര്‍ക്കാരുകള്‍ കൂടുതല്‍ വിദേശകപ്പലുകള്‍ക്ക് അനുമതി നല്കുകയുംചെയ്തു. മന്‍മോഹന്‍സിങിന്റെ രണ്ടാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഡോ.മീനാകുമാരി റിപ്പോര്‍ട്ട് ശുപാര്‍ശകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരവേയാണ് മത്സ്യബന്ധന മേഖലയിലെ ഇടതുപക്ഷ-കോണ്‍ഗ്രസ് അടക്കം നേതൃത്വം നല്കുന്ന സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. നക്സല്‍ അനുഭാവ സംഘടനകളോടൊത്താണ് സമരമെന്നതും ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
22 ന് കൊച്ചി അഴിമുഖ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാാപിച്ചുള്ള സമരത്തിനായി കണ്‍വെന്‍ഷനുകള്‍, സെമിനാറുകള്‍, ലഘുലേഖ വിതരണം എന്നിവ നടത്താനും സംയുക്തസമിതി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: