ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയവരില്‍ 1,29,869 പേര് ഇതുവരെ ഗവ.ഡിസ്പെന്‍സറികളില്‍ ചികിത്സ തേടി. ഇതില്‍ 1,18,434 പുരുഷന്മാരും 5,990 സ്ത്രീകളും 5,445 കുട്ടികളും ഉള്‍പ്പെടുന്നു.
ഹൃദയസംബന്ധമായ അസ്വസ്ഥതകളുണ്ടായ 11,070 പേര് ചികിത്സ തേടിയിട്ടുണ്ട്. 165 പേര്‍ക്ക് മലകയറ്റത്തിനിടെ ഹൃദയ സ്തംഭനമുണ്ടായി. ഇതില്‍ 26 പേര് മരണമടഞ്ഞു. വിവിധ അസുഖങ്ങള്‍ മൂലം കൂടുതല്‍ ചികിത്സ വേണ്ട 612 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പത്തനംതിട്ട ജനറലാശുപത്രിയിലേക്കുമായി റഫര്‍ ചെയ്തതായി ഡിസ്പെന്‍സറികളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പറഞ്ഞു.
മലകയറ്റത്തിനിടെ ശ്വാസതടസ്സമുണ്ടാകുന്നവര്ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി ഇത്തവണ 14 ഓക്സിജന്‍ പാര്‍ലറുകളില്‍ എഇഡി മെഷീനുകള്‍ നല്‍കിയിട്ടുണ്ട്. ഓട്ടോമേറ്റഡ് എക്സ്റ്റേര്‍ണല്‍ ഡീ ഫിബ്രിലേറ്റര്‍ എന്ന ഈ ഉപകരണം ഹൃദയത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം പ്രവര്‍ത്തിച്ച് വിവരം തരും.
ആരോഗ്യവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നല്കിയ ഈ ഉപകരണങ്ങള്‍ ഹൃദയസംബന്ധമായ അസ്വസ്ഥതകളുണ്ടാകുന്ന ആദ്യ മിനിട്ടുകളില്‍ ജീവന്‍രക്ഷാ ശുശ്രൂഷ നല്‍കുന്നതിന് സഹായകമാണ്. പതിനൊന്ന് ഡിസ്പെന്‍സറികളാണ് സന്നിധാനത്തേക്കുള്ള യാത്രാമാര്‍ഗ്ഗത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: