കോട്ടയം: വിജയപുരം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടവാതൂര്‍ ഡംപിങ് യാര്‍ഡ് അടച്ചുപൂട്ടിയതിന്റെ ഒന്നാം വാര്‍ഷികവും രണ്ടാംഘട്ട സമരപ്രഖ്യാപനവും നടത്തി. സമരസമിതി പ്രവര്ത്തകരുംപ്രദേശവാസികളും വിദ്യാര്‍ഥികളുമടക്കം നിരവധി പേര് പങ്കെടുത്തു.
പൊതുസമ്മേളനം സമരസമിതി ചെയര്‍മാനും വിജയപുരം ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ബൈജു ചെറുകോട്ടയില്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക ദുരിതവും ദു:ഖവും അസുഖങ്ങളും സമ്മാനിച്ച ഡംപിങ് യാര്‍ഡ് ഇനി ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കില്ലെന്ന് സമ്മേളനത്തില്‍ പ്രതിജ്ഞ ചെയ്തു. ഡംപിങ് യാര്‍ഡ് തുറന്നു കൊടുക്കുമെന്ന മുന്‍സിപ്പല്‍ ചെയര്‍മാന്റെ പ്രഖ്യാപനത്തെ സമരസമിതി തള്ളി. വിജയപുരം പഞ്ചായത്ത് ജനങ്ങളെ കബളിപ്പിക്കുന്ന നാടകത്തിന്റെ ഭാഗമായി അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഡംപിങ് യാര്‍ഡ് അടച്ചു പൂട്ടിയതിന്റെ വാര്‍ഷികം നടത്താന്‍ എത്തിയത് ജനങ്ങള്‍ തടഞ്ഞു. നാളിതുവരെ ഡംപിങ് യാര്ഡിനെതിരായ സമരത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ ഇന്നലെ വാര്‍ഷികം നടത്താന്‍ എത്തിയത് കാപട്യമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ അവരെ തടയുകയായിരുന്നു. ഇവര്‍ പിന്നീട് പരിപാടി നടത്താനാവാതെ മടങ്ങി. അതേസമയം സമരസമതിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പഞ്ചായത്തിലെ സി.പി.എം അംഗങ്ങള്‍ പങ്കെടുത്തില്ല.
സമ്മേളനത്തില്‍ ബിജെപി നേതാവ് കെ.പി. ഭുവനേശ് അധ്യക്ഷത വഹിച്ചു. എന്‍സിപി നേതാവ് പി.കെ. ആനന്ദക്കുട്ടന്, സിപിഐ നേതാവ് പി.എ. പുന്നന്‍, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കുര്യന് പി. കുര്യന്, ബിജെപി നേതാക്കളായ സുഗുണന്, പി.ജെ. ഹരികുമാര്‍, പിഎസ്ഡിഎസ് നേതാവ് പ്രവീണ്‍ വി ജയിംസ്, ഗിരിദീപം സ്കൂള്‍ പ്രതിനിധി ഫാ. നൈനാന്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ കെ പത്മകുമാരി, സതീദേവി, ജാന്‍സി ജോണ്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: