എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി എരുമേലിയിലെ വാഹനഗതാഗതം കൂടുതല്‍ നിയന്ത്രിക്കുമെന്ന് മണിമല സിഐ എം.എ. അബ്ദുള്‍ റഹിം പറഞ്ഞു. പ്രസിദ്ധമായ പേട്ടതുള്ളലും നടക്കുന്ന 9,10,11 തീയതികളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എരുമേലി സെന്ററിലെത്തി തിരിച്ചുപോകുന്ന തീര്‍ത്ഥാടക ബസുകള്‍ ചേനപ്പാടി, പഴയിടം, മൂലക്കയം, ചാമംപതാല്വഴി കൊടുങ്ങൂര്‍ എത്താനാണ് കെഎസ്ആര്‍ടിയോട് പോലീസ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ തിരക്ക് വര്‍ദ്ധിക്കാനിടയുള്ള വേളയിലെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരത്തില്‍ തിരിച്ചുവിടാനും ആലോചിക്കുന്നതായും സിഐ പറഞ്ഞു.
എരുമേലി ടൗണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വണ്‍വെ സംവിധാനം മികച്ചതായിവരുന്ന സാഹചര്യത്തില്‍ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരിമ്പിന്‍തോട്-കനകപ്പലം വലിയ അമ്പലം റോഡ്, ഓരുങ്കല്‍കടവ് റോഡ് എന്നിവ വാഹന ഗതാഗതത്തിന് പ്രയോജനപ്പെടുത്താത്തതിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്. എരുമേലിയിലെ വളരെ പ്രധാനപ്പെട്ട രണ്ടു റോഡുകളെ ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള നീക്കമാണ് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: